കിഴിശ്ശേരിയില്‍ ഭാര്യയെ മഴുകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ്

മഞ്ചേരി: കിഴിശ്ശേരിയില്‍ ഭാര്യയെ മഴുകൊണ്ട്​ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. കുഴിയംപറമ്പ് പുറ്റമണ്ണ ഉലാം അലിക്കാണ് ( 56) ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. അഹമ്മദ് കോയ ശിക്ഷ വിധിച്ചത്. 

2017 നവംബർ 22നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ ആക്കപ്പറമ്പ് മേല്‍മുറി പുളിയക്കോട് മുതീരി ഖദീജയാണ് (46) കൊല്ലപ്പെട്ടത്. ഇരുവരും തമ്മിൽ വാക്ക് തർക്കം പതിവായിരുന്നു. സംഭവ ദിവസം വഴക്ക് രൂക്ഷമാവുകയും പ്രതി കദീജയെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇറങ്ങിയോടിയ കദീജയെ പിന്തുടര്‍ന്നെത്തിയ പ്രതി വീടിനടുത്തുള്ള പറമ്പില്‍ വെച്ച് മഴുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 

പിതാവ് ഉമ്മയെ വെട്ടികൊലപ്പെടുത്തുന്നത് നേരില്‍ കണ്ടുവെന്ന് മകൻറെ മൊഴി കേസില്‍ നിര്‍ണായകമായി.  ആകെ 42 സാക്ഷികളില്‍ 23 പേരെ വിസ്തരിച്ചു.  എട്ടു തൊണ്ടി മുതലുകളും 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി. വാസു ഹാജറായി. കഴിഞ്ഞ വ്യാഴാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച വിധി പറയാനിരിക്കെ പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കിതിരുന്നതിനാൽ വിധി പറയുന്നത്​ മാറ്റിവെക്കുകയായിരുന്നു.

Tags:    
News Summary - Life imprisonment for murder case - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.