തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് രണ്ട് വ്യാപാരസ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. നഗരത്തിലെ പ്രശസ്ത വ്യാപാരസ്ഥാപനങ്ങളായ പോത്തീസ്, രാമചന്ദ്രാസ് എന്നിവയുടെ ലൈസൻസാണ് റദ്ദാക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നടപടിയെന്ന് മേയർ അറിയിച്ചു.
ജില്ലയിൽ രോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് രണ്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് പല തവണ കോർപറേഷൻ ആവശ്യപ്പെട്ടിട്ടും അത് തള്ളിക്കളയുന്ന സമീപനമാണ് ഈ വ്യാപാര സ്ഥാപനങ്ങൾ സ്വീകരിച്ചത്. രാമചന്ദ്രൻസിൽ നേരത്തേ 81 ജീവനക്കാർക്ക് ഒറ്റയടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധിതർ കൂടിവരുന്ന പശ്ചാത്തലത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ നടത്തുന്ന ആന്‍റിജൻ പരിശോധനയോട് പോത്തീസ് സഹകരിക്കുന്നില്ലെന്ന് വഞ്ചിയൂർ വാർഡ് മെമ്പർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ജില്ലാ ഭരണകൂടത്തിന്‍റേയും കോർപറേഷന്‍റെയും നിർദ്ദേശങ്ങൾ പലതവണ ലംഘിച്ചതിനാലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.