മന്ത്രിസഭയിലും പാർട്ടിയിലും കടിച്ചുതൂങ്ങണോയെന്ന് ഐസക് തീരുമാനിക്കട്ടെ- മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: തന്നെ അവഹേളിച്ച മന്ത്രിസഭയിലും പരസ്യമായി വിമര്‍ശിച്ച പാര്‍ട്ടിയിലും കടിച്ച് തൂങ്ങണോ എന്ന് തോമസ് ഐസക് ആലോചിക്കണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും തോ​മ​സ് ഐ​സ​ക്കി​നും പാ​ർ​ട്ടി​യി​ൽ ര​ണ്ടു നീ​തി​യാ​ണെ​ന്നും മുല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

കോടിയേരി ബാലകൃഷ്ണന് എതിരെ പടയൊരുക്കം നടത്തിയ പാര്‍ട്ടിയില്‍ നടപ്പിലാക്കുന്നത് ഇരട്ടനീതിയാണ്. പാര്‍ട്ടി പറയാതെയാണ് കോടിയേരി മാറിനിന്നതെന്ന് പറഞ്ഞാല്‍ സാമാന്യയുക്തിക്ക് വിശ്വസിക്കാന്‍ പറ്റുന്നതല്ല.

സി.പി.എമ്മിലെ വിഭാഗീയത പരസ്യമായി പുറത്തു വന്നിരിക്കുകയാണെന്ന് പിണറായി വിജയന്‍ വിരുദ്ധ ചേരി സംസ്ഥാനത്താകെ ഉണ്ടായി കഴിഞ്ഞു. പെരിയ കേസില്‍ സിബിഐ എന്ന് പറയുമ്പോള്‍ പിണറായി വിറളി പിടിക്കുകയാണ്. പഴയ സി.പി.എമ്മല്ല ഇപ്പോഴുള്ളതെന്നും വേട്ടക്കാരെ ഭയപ്പെടുകയാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയുമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.