തിരുവനന്തപുരം: കെ.പി.സി.സി അംഗം ലീനയുടെ വീട് ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് പ്രത്യേകസംഘം രൂപവത്കരിച്ചതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. ശംഖുംമുഖം എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ലീനയുടെ മകനും കെ.എസ്.യു പ്രവര്‍ത്തകനുമായ ലിഖിന്‍ കൃഷ്ണനെയാണ് (21) സംഭവവുമായി ബന്ധപ്പെട്ട് പൂന്തുറ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ രണ്ടിനാണ് ലീനയുടെ വീടിനുനേരെ ആക്രമണം നടന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലിഖിനാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം: കെ.പി.സി.സി അംഗത്തിെൻറ വീടാക്രമിക്കപ്പെട്ട സംഭവത്തിൽ ഇപ്പോൾ കാര്യങ്ങൾ പുറത്തുവെന്നന്നും കെട്ടിച്ചമച്ച കഥയായിരുന്നില്ലേയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സംഭവത്തിൽ തെറ്റിനെ തള്ളിപ്പറയുന്നതിന് പകരം അതിനെ വഴിതിരിച്ചുവിടാനാണ് ശ്രമം നടക്കുന്നത്. പൊലീസ് നിർബന്ധിപ്പിച്ച് കുറ്റം ഏറ്റെടുപ്പിച്ചെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാഷ്ട്രീയമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് തെറ്റായ നിലയിൽ ചില കാര്യങ്ങൾ നടന്നു. തെറ്റിനെ തള്ളിപ്പറയുകയല്ലേ വേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.