File Photo
Posted On
date_range Updated On
date_range സി.പി.എം സെമിനാറിൽ പങ്കെടുക്കണമോ എന്ന് തീരുമാനിക്കാൻ നാളെ ലീഗ് യോഗം പാണക്കാട്ട്
മലപ്പുറം: ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം കോഴിക്കോട്ട് നടത്തുന്ന സെമിനാറിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് മുസ്‍ലിം ലീഗ് ഞായറാഴച തീരുമാനിക്കും. ഇതിനായി പാണക്കാട് സാദിഖലിശിഹാബ് തങ്ങളുടെ വീട്ടിൽ മുസ്‍ലിം ലീഗ് നേതാക്കൾ യോഗം ചേരും. രാവിലെ 9.30നാണ് യോഗം.
കോൺഗ്രസിനെ യോഗത്തിൽ നിന്ന് അകറ്റി നിർത്താൻ സി.പി.എം തീരുമാനിച്ച സാഹചര്യത്തിൽ ലീഗ് സി.പി.എം സെമിനാറിൽ പങ്കെടുക്കില്ലെന്നാണ് സൂചന. സി.പി.എമ്മിന്‍റേത് രാഷ്ട്രീയമുതലെടുപ്പ് ശ്രമമാണെന്നാണ് മുസ്‍ലിം ലീഗിന്റെ വിലയിരുത്തൽ. മുസ്‍ലിം ലീഗിനെ ചേർത്തുപിടിക്കാനുള്ള സി.പി.എം തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. അണികളും ഈ വികാരമാണ് പ്രകടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.