ലോകം അവളെ കേൾക്കും; ‘ലീഡ്ഹെർഷിപ്’ പ്രൊവിഡൻസ് വിമൻസ് കോളജിൽ
കോഴിക്കോട്: വനിതകളെ സമൂഹത്തിന്റെ നേതൃപദവികളിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യവുമായി നടത്തുന്ന 'ലീഡ്ഹെർഷിപ്' രണ്ടാം സീസണിന് കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളജ് വേദിയാകും. 26ന് രാവിലെ 10 മണിക്കാണ് പരിപാടി ആരംഭിക്കുക. മാധ്യമവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ മീഫ്രണ്ട് ബിസിനസ് സൊലൂഷൻസാണ് ക്യാമ്പസുകളിൽ ഒരുക്കുന്നത്.
സ്ത്രീകളുടെ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള കരുത്തുണ്ട് എന്ന സന്ദേശം നൽകുന്ന 'സ്പീക്ക്ഹെർ അപ്' എന്ന വിഷയമാണ് പരിപാടിയിൽ ചർച്ചയാകുക. സ്വന്തം ചിന്തകളും നിലപാടുകളും ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയും അവതരിപ്പിക്കുന്നതിലൂടെ മികച്ച വനിതാ നേതാക്കളായി വളരാൻ വിദ്യാർഥിനികൾക്ക് പ്രചോദനമേകുന്നതാണ് സെഷനുകൾ.
സബ് കലക്ടർ മാളവിക ഐ.എ.എസ്., അഭിനേത്രി ലാലി പി.എം., അഭിനേത്രിയും അവതാരകയുമായ ഡയാന ഹമീദ്, കോർപറേറ്റ് ട്രെയിനറും ബ്രാൻഡ് കൺസൾട്ടന്റുമായ റംഷീന മഹ്മൂദ് എന്നിവർ സെഷനുകൾ നയിക്കും. വിദ്യാർഥിനികളിൽ ആത്മവിശ്വാസവും നേതൃപാടവവും വളർത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.