സ്ത്രീ ​മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​ർ​ന്ന് ലീ​ഡ്ഹെ​ർ​ഷി​പ്പ് കാ​മ്പ​യി​ൻ

മഞ്ചേരി: സ്ത്രീകളെ സമൂഹത്തിന്റെ ഉന്നത പദവികളിലേക്ക് ഉയർത്തികൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ‘മാധ്യമ’വും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സും സംയുക്തമായി സംഘടിപ്പിച്ച ‘ലീഡ്‌ഹെർഷിപ്’ (LeadHERship) രണ്ടാം സീസണിന് ജില്ലയിൽ പ്രൗഢ ഗംഭീര തുടക്കം. മഞ്ചേരി യൂണിറ്റി വിമൻസ് കോളജിലെ നിറഞ്ഞ സദസ്സിൽ കാമ്പയിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എ നിർവഹിച്ചു. നിങ്ങളുടെ കപ്പലിനെ നിങ്ങൾ തന്നെ നയിക്കാനുള്ള കാര്യശേഷി സ്ത്രീ സമൂഹം ഒത്തൊരുമയോടെ നേടിയെടുക്കണമെന്ന് എം.എൽ.എ പറഞ്ഞു. മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ് ആമുഖഭാഷണം നടത്തി. നടിമാരായ വിൻസി അലോഷ്യസ്, ജോളി ചിറയത്ത്, യു.പി.എസ്.സി റാങ്ക് ജേതാവ് ജഹാന സറീൻ, മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് പ്രതിനിധി കെ. മഞ്ജുഷ, അഡ്വ. യു.എ. ലത്തീഫ്, യൂണിറ്റി വിമൻസ് കോളജ് മാനേജർ ഒ. അബ്ദുൽ അലി, ഡോ. എൻ.വി. ഫാത്തിമത്തു സുഹ്റ, കോളജ് ചെയർപേഴ്സൻ പി. ഫാത്തിമ ഷെഫിയ കുരിക്കൾ, ഫാത്തിമത്തുൽ ബുസ്താന എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പ്രഫ മുഹമ്മദ് ബഷീർ ഉമ്മത്തൂർ സ്വാഗതവും എം. ഷബീർമോൻ നന്ദിയും പറഞ്ഞു. കേരളത്തിനകത്തും പുറത്തുമായി എട്ട് പ്രമുഖ കോളജുകളിലാണ് ലിഡ്ഹെർഷിപ് രണ്ടാം സീസണിലെ പരിപാടികൾ നടക്കുന്നത്. മീഫ്രണ്ട് ബിസിനസ് സൊലൂഷൻസാണ് കാമ്പസുകളിൽ പരിപാടി സംഘടിപ്പിക്കുന്നത്.

തു​ല്യ​നീ​തി​യും അ​വ​സ​ര​വും വേ​ണം -എം. ​റ​ഹ്മ​ത്തു​ല്ല എം.എൽ.എ

സ്ത്രീക്കും പുരുഷനുമിടയിൽ തുല്യനീതിയും തുല്യ അവസരവും തുല്യസമത്വവുമാണ് ഉണ്ടാവേണ്ടതെന്ന് അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എ. അത് നിഷേധിക്കപ്പെടുമ്പോഴാണ് സ്ത്രീശാക്തീകരണം ആവശ്യമായിവരുന്നത്. സാമൂഹിക മുന്നേറ്റത്തിന്റെ ഭാഗമായി മാറുന്നതിന് സഹോദരിമാർക്ക് എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അത് നികത്തിപോവണം.

വ​നി​ത ശാ​ക്തീ​ക​ര​ണം ആ​രം​ഭി​ക്കേ​ണ്ട​ത് ന​മ്മു​ടെ ഉ​ള്ളി​ൽ​നി​ന്നു​ത​ന്നെ​യാ​ണ് - വി​ൻ​സി അ​ലോ​ഷ്യ​സ്

വനിത ശാക്തീകരണം ആരംഭിക്കേണ്ടത് നമ്മുടെ ഉള്ളിൽനിന്നുതന്നെയാണ്. ബാക്കിയുള്ളതെല്ലാം ചുറ്റും സംഭവിച്ചുകൊള്ളും. സ്ത്രീയുടെ ഏറ്റവും വലിയ സമ്പത്ത് അവർ നിർമിച്ചെടുക്കുന്ന മനസ്സാണ്. നമ്മുടെ ഉള്ളിന്റെയുള്ളിൽ മനുഷ്യത്വമുള്ള മനസ്സ് ഇല്ലായെങ്കിൽ മറ്റെന്ത് ഉണ്ടെങ്കിലും ഒരർഥവും ഉണ്ടാവില്ല. ജീവിതത്തിൽ അതിജീവിനം സാധ്യമാവണമെങ്കിൽ ആരോഗ്യത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യവും അനിവാര്യമാണ്.

സ​മൂ​ഹ​ത്തി​ൽ ജ​നാ​ധി​പ​ത്യ​ബോ​ധം ഉ​ണ്ടാ​വ​ണം - ജോ​ളി ചി​റ​യ​ത്ത്

സ്ത്രീകൾ പഠിച്ചതുകൊണ്ടു മാത്രമായില്ല, അങ്ങനെ വളർന്നുവരുന്നവരെ നേതൃത്വത്തിലേക്ക് കൈപിടിച്ചുയർത്താൻ തക്കരീതിയിൽ സമൂഹത്തിൽ ജനാധിപത്യബോധം ഉണ്ടാവണം. ആര് ആരുടെയയും മുകളിലോ താഴെയോ അല്ല. നയപരമായ തീരുമാനങ്ങൾ എടുക്കുന്ന പദവികളിലും അധികാരസ്ഥാനങ്ങളിലും സ്ത്രീക്ക് തുല്യ അവസരം ലഭിക്കണം. സംവിധാനങ്ങളോട് കലഹിച്ച് നേടിയടുക്കേണ്ടതാണ് ഒരോ അവകാശങ്ങളും.

തോ​ൽ​വി​യി​ൽ ത​ള​ർ​ന്ന് ഇ​ട്ടേ​ച്ചു​പോ​ക​രു​ത് - ജ​ഹാ​ന സ​റീ​ൻ

ഒരാൾ വിജയിക്കുമ്പോൾ ലോകം മുഴുവൻ അതറിയുകയും ആഘോഷിക്കുകയും ചെയ്യുന്നു. എന്നാൽ, പരാജയപ്പെടുമ്പോൾ അതിന്റെ വേദനയും നിരാശയും ആ വ്യക്തി സ്വന്തം ഉള്ളിൽ നിശ്ശബ്ദമായി സഹിക്കേണ്ടി വരുന്നു. എന്റെ വളർച്ചയിൽ ഈ രണ്ട് ഘട്ടങ്ങളിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്. തോൽവിയിൽ തളർന്ന് ഇട്ടേച്ചുപോകരുത്. ഒരിക്കലും കംഫർട്ട് സോൺ തെരഞ്ഞെടുക്കരുത്. അത് പൊട്ടിച്ചുപുറത്തുകിടക്കാൻ സാധിക്കണം.

Tags:    
News Summary - LeadHERship Campaign Launch Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.