Posted On
date_range Updated On
date_range എൽ.ഡി.എഫ് വിപുലീകരണം: 26ന് മുന്നണി യോഗം
തിരുവനന്തപുരം: മുന്നണിക്ക് പുറത്ത് സഹകരിച്ച് നിൽക്കുന്ന കക്ഷികളെ ഉൾപ്പെടുത്തി ലോക്സഭ െതരഞ്ഞെടുപ്പിന് മുമ്പ് എൽ.ഡി.എഫ് വിപുലീകരിക്കാൻ ധാരണ. അന്തിമ തീരുമാനത്തിന് ഈ മാസം 26ന് എൽ.ഡി.എഫ് യോഗം ചേരും. ഏതൊക്കെ കക്ഷികളെ ഉൾപ്പെടുത്തണമെന്നതിൽ ഘടകകക്ഷികളോട് അഭിപ്രായം ചോദിച്ചിരുന്നു. ഇക്കാര്യം 26ന് മുമ്പ് അറിയിക്കാൻ ഘടകകക്ഷികളോട് ആവശ്യപ്പെട്ടു. ഐ.എൻ.എൽ, ലോക് താന്ത്രിക് ജനതാദൾ കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്തുമെന്ന് ഏകദേശം ഉറപ്പാണ്. കേരള കോൺഗ്രസ് (ബി) എൻ.സി.പിയിൽ ലയിച്ച് മുന്നണിയിലെത്താനുള്ള ശ്രമത്തിലാണ്. കേരള കോൺഗ്രസ് ഫ്രാൻസിസ് ജോർജ് വിഭാഗവും പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.