Posted On
date_range Updated On
date_range പാലായിൽ എൽ.ഡി.എഫ് മുന്നേറ്റം
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണൽ പുരോഗമിക്കുേമ്പാൾ ജോസ്.കെ മാണിയുടെ മുന്നണി പ്രവശേനം എൽ.ഡി.എഫിന് ഗുണകരമായെന്ന് വിലയിരുത്തൽ. പാല നഗരസഭയിൽ ആദ്യഘട്ടത്തിൽ എൽ.ഡി.എഫിെൻറ വ്യക്തമായ മുന്നേറ്റമാണ് പ്രകടമാവുന്നത്. കേരള കോൺഗ്രസ് സ്ഥാനാർഥികൾ മുന്നിലാണ്. സി.പി.എമ്മിെൻറ രണ്ട് സ്ഥാനാർഥികളും ലീഡ് ചെയ്യുന്നുണ്ട്.
കോട്ടയം ജില്ലാ പഞ്ചായത്തിലും ജോസ്.കെ മാണിയുടെ കരുത്തിൽ എൽ.ഡി.എഫ് തന്നെയാണ് മുന്നേറുന്നത്. മുമ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് കോൺഗ്രസിൽ കേരള കോൺഗ്രസും തമ്മിൽ തർക്കമുണ്ടായിരുന്നു.
അതേസമയം, ഫലസൂചനകളിൽ ജോസഫ് വിഭാഗത്തിന് ആശ്വാസം നൽകുന്ന വാർത്തകളില്ല. മൽസരിച്ച സീറ്റുകളിലെല്ലാം ജോസഫ് വിഭാഗം പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.