Posted On
date_range Updated On
date_range യു.ഡി.എഫ് സീറ്റ് കിട്ടിയാൽ മത്സരിക്കുമെന്ന പ്രസ്താവന: െകമാൽ പാഷക്കെതിരെ ലോയേഴ്സ് കോൺഗ്രസ്
കോട്ടയം: ഹൈകോടതി മുൻ ജഡ്ജി െകമാൽ പാഷക്കെതിരെ കേരള ലോയേഴ്സ് കോൺഗ്രസ്. അദ്ദേഹത്തിെൻറ രാഷ്ട്രീയ മോഹങ്ങൾ വിധിന്യായങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ് പ്രസ്താവനയിൽ ആരോപിച്ചു.
ജഡ്ജി ആയിരുന്നപ്പോൾ കെ.എം. മാണിക്കെതിരെ നടത്തിയ പരാമർശവും വിരമിച്ചശേഷം യു.ഡി.എഫ് സീറ്റ് കിട്ടിയാൽ മത്സരിക്കുമെന്ന പ്രസ്താവനയും കൂട്ടി വായിക്കുമ്പോൾ സംശയങ്ങൾ ഉടലെടുക്കുന്നുണ്ട്. വി ഫോർ കൊച്ചി നടത്തിയ നിയമലംഘനത്തെ സ്വാഗതം ചെയ്ത െകമാൽ പാഷയുടെ നടപടി ക്രിമിനൽ കുറ്റമാണെന്നും നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നും ജസ്റ്റിൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.