Posted On
date_range Updated On
date_range ലോ അക്കാദമി ഒത്തുതീർപ്പ് ശ്രമം പാളി; പ്രിൻസിപ്പൽ രാജിവെക്കില്ലെന്ന് മാനേജ്മെൻറ്
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നം ഒത്തുതീർക്കാൻ സിപിഎം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. പ്രശ്ന പരിഹാരത്തിനായി അക്കാദമി ഡയറക്ടർ നാരായണൻ നായരെയും മുൻ എം.എൽ.എ കോലിയക്കോട് കൃഷ്ണൻ നായരെയും എ.കെ.ജി സെൻററിലേക്ക് വിളിപ്പിച്ചിരുന്നു. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ച് പ്രശ്നം പരിഹരിക്കണമെന്ന് നിർദേശമാണ് പാർട്ടി മുന്നോട്ട് വെച്ച സൂചന. എന്നാൽ ചർച്ചക്ക് ശേഷം നടന്ന ലോ അക്കാദമി ഡയറക്ടർ ബോർഡ് യോഗത്തിലും പ്രിൻസിപ്പൽ രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മാേനജ്മെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.