Posted On
date_range Updated On
date_range ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമീഷൻ അംഗം
തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പൽ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിത കമീഷന്‍ അംഗം ലക്ഷ്മി സാഹു. ലോ അക്കാദമി വിദ്യാർഥിനികളുടെ മൊഴി എടുത്തതിനു ശേഷമാണ് ലക്ഷ്മി സാഹു നിലപാട് വ്യക്തമാക്കിയത്.
പ്രിന്‍സിപ്പൽ ഹിറ്റ്‌ലറെ പോലെയാണ് പെരുമാറുന്നതെന്നും അക്കാദമി ജയിലുപോലെയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടുവെന്നും ലക്ഷ്മി സാഹു പറഞ്ഞു. അവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ലക്ഷ്മി നായരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നേരിട്ട് കണ്ട് സിറ്റി പൊലീസ് കമീഷണറോട് ആവശ്യപ്പെടുമെന്ന് ലക്ഷ്മി സാഹു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.