Posted On
date_range Updated On
date_range ഗുരുവായൂരിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് 5.32 കോടി
ഗുരുവായൂർ: ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 5.32 കോടി രൂപ ലഭിച്ചു. 2.352 കിലോ സ്വർണവും 12.680 കിലോ വെള്ളിയും ലഭിച്ചു. രണ്ടായിരം രൂപയുടെ 56 കറൻസി ഉണ്ടായിരുന്നു. നിരോധിച്ച ആയിരം രൂപയുടെ 47കറൻസിയും അഞ്ഞൂറിന്റെ 60 കറൻസിയും ലഭിച്ചു. ധനലക്ഷ്മി ബാങ്കിനാണ് എണ്ണൽ ചുമതല. കിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി ഒക്ടോബർ ഒമ്പത് മുതൽ നവംബർ അഞ്ച് വരെ 1.76 ലക്ഷം രൂപയും ലഭിച്ചു. ഭണ്ഡാര വരവിന് പുറമെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.