മൂന്നാം​ സീറ്റിനെ കുറിച്ച്​ ചർച്ച ചെയ്​തിട്ടില്ലെന്ന്​ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്​സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ്​ ചോദിക്കുന്നതിനെ കുറിച്ച്​ ചർച്ച ചെയ്​തിട്ടില്ലെന്ന്​ മ ുസ്​ലിം ലീഗ്​ ജനറൽ​ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസി​​​െൻറ സ്ഥാനാർഥിനിർണയത്തിൽ ഇടപെടാറില്ല. അഭിപ്രായം​ ചോദിച്ചാൽ യു.ഡി.എഫിൽ പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്​തമാക്കി.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്​​ലിം ലീ​ഗി​ന് മൂ​ന്നാ​മ​തൊ​രു സീ​റ്റ് കൂ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച് യൂ​ത്ത് ലീ​ഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ വ​യ​നാ​ട് സീറ്റ്​ ല​ഭി​ച്ചാ​ല്‍ ലീ​ഗി​ന് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ന്‍ സാ​ധി​ക്കുമെന്നാണ്​ പാർട്ടിയിലെ ഒരു വിഭാഗത്തി​​​െൻറ വിലയിരുത്തൽ. ​

സിറ്റി​ങ് സീ​റ്റാ​യ വ​യ​നാ​ട് വി​ട്ടു​കൊ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കാ​സ​ർ​കോ​ട്​ നേ​ടി​യെ​ടു​ക്കു​ക​യാ​ണ് മുസ്​ലിം ലീഗ്​ ല​ക്ഷ്യമെന്നും വാർത്തകളുണ്ടായിരുന്നു.

Tags:    
News Summary - Kunnalikutty on loksabha elections-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.