മതപരമായ ​'െസൻറിമെൻസ്​' ഉണ്ടാക്കി രക്ഷപ്പെടാനാണ്​ സി.പി.എം ശ്രമമെന്ന്​ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സ്വർണക്കടത്ത്​ കേസിൽ ബി.ജെ.പിയുടെ പേര്​ പറയുന്നതും ഖുർആനെ വലിച്ചിഴക്കുന്നതും​ ചർച്ച വഴി തിരിച്ചുവിടാനുള്ള സി.പി.എമ്മി​െൻറ ശ്രമത്തി​െൻറ ഭാഗമായി മാത്രമാണെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഖുർആൻ കൊണ്ടുവരുന്നത്​ നിയമപരമായി ഒരു തടസ്സവുമുള്ള കാര്യമല്ല. അതി​െൻറ പേരിൽ സ്വർണക്കടത്ത്​ നടന്നോ എന്നതാണ്​ യു.ഡി.എഫ്​ ഉന്നയിക്കുന്ന പ്രശ്​നമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ബി.ജെ.പി ഒരു ശക്​തിയേ അല്ല. അവർക്ക്​ തെരഞ്ഞെടുപ്പ്​ ജയിക്കാനാകില്ല. ബി.ജെ.പിയെ ഒരു ശക്​തിയായി ഉയർത്തി കാണിക്കുന്നത്​ ഇടത്​ പക്ഷമാണ്​. യു.ഡി.എഫി​െൻറ എതിരാളി കേരളത്തിൽ സി.പി.എം തന്നെയാണ്​. പ്രതിഷേധങ്ങൾക്കെതിരെ പൊലീസി​െൻറ അക്രമമാണ്​ നടക്കുന്നത്​.

മതപരമായ ​'െസൻറിമെൻസ്​' ഉണ്ടാക്കി രക്ഷപ്പെടാനാണ്​ സി.പി.എം ശ്രമിക്കുന്നത്​. മന്ത്രി രാജിവെക്കണമെന്ന്​ പറയു​േമ്പാൾ ഖുർആ​െൻറ പേര്​ പറഞ്ഞ്​ രക്ഷപ്പെടാനുള്ള ശ്രമമാണ്​ നടക്കുന്നത്​. ഇത്​ അനുവദിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ്​ എം​.കെ. മുനീർ എം.എൽ.എയും വാർത്താ സമ്മേളനത്തിൽ പ​​​ങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.