Posted On
date_range Updated On
date_range അരികുവത്കരിക്കുക എന്നതാണ് മുത്തലാഖ് ബില്ലിെൻറ ലക്ഷ്യം -കുഞ്ഞാലിക്കുട്ടി
മലപ്പുറം: സാമൂഹികപരിഷ്കരണം എന്ന നിലയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച മുത്തലാഖ് ബില്ലിെൻറ ലക്ഷ്യം ഒരു വിഭാഗത്തെ അരികുവത്കരിക്കുക എന്നതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുജാഹിദ് സംസ്ഥാന സമ്മേളനത്തിെൻറ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരുമായി ചർച്ച ചെയ്യുന്നതിന് പകരം ഒറ്റപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം മുസ്ലിംകളുെട സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കുന്ന കാലത്ത് ഞങ്ങളുടെ സംഘടനയല്ല മറ്റേ സംഘടനയാണ് തീവ്രവാദികൾ എന്ന് പ്രചാരണം നടത്തുന്ന രീതിയിലേക്ക് തരം താണുപോകരുതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.