Posted On
date_range Updated On
date_range നടിയെ തട്ടികൊണ്ട് പോയ സംഭവം: പ്രതികളുടെ അറസ്റ്റിൽ ദുരൂഹതയെന്ന് കുമ്മനം
തിരുവനന്തപുരം: നടിയെ തട്ടികൊണ്ട് പോയ കേസിൽ പ്രതികളെ കോടതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത് ദൂരൂഹമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. കീഴടങ്ങാൻ എത്തിയ പ്രതിയെ അറസ്റ്റ് ചെയ്തതെന്തിനെന്ന് പൊലീസ് വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
കേസിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചതെന്തിനെന്ന് വ്യക്തമാക്കണം. നടിയെ തട്ടികൊണ്ട് പോയ സംഭവം ഒറ്റപ്പെട്ടതാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവന പിൻവലിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.