കേന്ദ്രമന്ത്രിസഭ: അഭ്യൂഹങ്ങൾക്കിടെ കുമ്മനം ഡൽഹിക്ക്​

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ വ്യാഴാഴ്​ച സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേൽക്കാനിരിക്കെ, കുമ്മനം രാജ ശേഖരനെ ഡൽഹിക്ക്​ വിളിപ്പിച്ചു. മന്ത്രിസഭാ അംഗങ്ങളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെയാണ്​ കുമ്മനത്തി​​െൻറ ഡൽഹി യാത്ര. സത്യപ്രതിജ്​ഞാ ചടങ്ങിൽ പ​െങ്കടുക്കാനാണ്​ ഡൽഹി യാത്രയെന്ന്​ ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നു. ​

നേരത്തേ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറായിരുന്ന കുമ്മനം മിസോറം ഗവർണർ സ്​ഥാനം ​രാജിവെച്ച്​ തിരുവനന്തപുരത്ത്​ മത്സരിച്ചെങ്കിലും ശശി തരൂരിനോട്​ പരാജയപ്പെടുകയായിരുന്നു.

Tags:    
News Summary - Kummanam rajashekaran delhi trip-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.