നാസിൽ, നവാൽ
Posted On
date_range Updated On
date_range കുമ്പളയിൽ സഹോദരന്മാർ പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു
കുമ്പള: കാസർകോട് കുമ്പളയിൽ സഹോദരന്മാർ പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു. മൊഗ്രാൽ കൊപ്പളം വലിയ ജുമാ മസ്ജിദ് കുളത്തിലാണ് സഹോദരങ്ങൾ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. മഞ്ചേശ്വരം സ്വദേശി ഖാദർ- മൊഗ്രാൽ സ്വദേശിനി നസീമ ദമ്പതികളുടെ മക്കളായ നവാൽ റഹ്‌മാൻ (21), നാസിൽ (17) എന്നിവരാണ് മരിച്ചത്.
ബലി പെരുന്നാളിനോട് അനുബന്ധിച്ച് മൊഗ്രാലിൽ ബന്ധുവീട്ടിലെത്തിയതായിരുന്നു ഇരുവരും. ഒരാൾ മുങ്ങിയപ്പോൾ മറ്റൊരാൾ രക്ഷിക്കാൻ ശ്രമിച്ചതാകാനാണ് സാധ്യതയെന്ന് നാട്ടുകാർ പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.