Posted On
date_range Updated On
date_range സ്വർണ്ണകള്ളക്കടത്ത്: കെ.ടി റമീസ് അറസ്റ്റിൽ
ന്യൂഡൽഹി: നയതന്ത്ര ചാനൽവഴി സ്വർണം കടത്തിയ കേസിൽ മുഖ്യസൂത്രധാരൻ കെ.ടി റമീസ് അറസ്റ്റിൽ. നേരത്തെ മൂന്ന് തവണ ഇയാളെ ചോദ്യം ചെയ്തിരുന്നു. നാലാം തവണ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തി ഇ.ഡി അറസ്റ്റ് ചെയ്യുകയായിരുന്നു.
റമീസിനെ നേരത്തെ എൻ.ഐ.എയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വിദേശത്തുനിന്നും സ്വർണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് റമീസ് ആയിരുന്നു എന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.