കേരളത്തിൽ സംഭവിച്ചത്​ താൽക്കാലിക പ്രതിഭാസം -കെ.ടി. ജലീൽ

കുറ്റിപ്പുറം: കേരളത്തിൽ സംഭവിച്ചത് തൽക്കാലിക പ്രതിഭാസം മാത്രമാണെന്ന് മന്ത്രി കെ.ടി. ജലീൽ. വീഴ്ച്ച സംഭവിച്ചിട ്ടുണ്ടെങ്കിൽ പരിശോധിച്ച് അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചു വരവ് നടത്തും.

തവനൂർ മണ്ഡലം രൂപവത്​കരിച്ച 2009ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീറായിരുന്നു മുന്നിട്ട് നിന്നത്. എന്നാൽ 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തനിക്ക് മുന്നേറ്റം നടത്താൻ സാധിച്ചു.

നിലവിലെ സാഹചര്യം മോദിവിരുദ്ധ തരംഗമാണ്. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വരാതിരിക്കാൻ ന്യൂനപക്ഷങ്ങൾ യു.ഡി.എഫിന് വോട്ട് ചെയ്തു. സംസ്ഥാന ഭരണ വിരുദ്ധം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - kt jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.