ക്ഷേമപെന്‍ഷന്‍ ആര്‍ക്കും നിഷേധിക്കില്ളെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍

തിരുവനന്തപുരം: പരിശോധന ബാക്കിയായ 3.74 ലക്ഷം പേര്‍ക്ക് കൂടി ക്ഷേമപെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു. ആര്‍ക്കും പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകില്ല. കുടുംബശ്രീയുടെ കൂടി സഹായത്തോടെ പെന്‍ഷനുമായി ബന്ധപ്പെട്ട തെറ്റ് തിരുത്താന്‍ ശ്രമിച്ചിരുന്നു. അതില്‍ 39.58 ലക്ഷം പേര്‍ക്ക് ഇതിനകം പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. ബാങ്ക് വഴിയോ സഹകരണ ബാങ്ക് വഴിയോ ഗുണഭോക്താക്കള്‍ ആഗ്രഹിക്കുന്ന പ്രകാരം പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് പി.ബി. അബ്ദുറസാക്കിന്‍െറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.

പെന്‍ഷന് അര്‍ഹരെ ഉള്‍പ്പെടുത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 15 ശതമാനം അര്‍ഹര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് എ.ജിയുടെ പരിശോധനയിലും വ്യക്തമായതെന്നും മന്ത്രി പറഞ്ഞു. അക്രമകാരികളായ തെരുവുനായ്ക്കളെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ അധികാരമുണ്ടെന്ന് എന്‍. വിജയന്‍പിള്ളയെ മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചു. 2014-15 കാലത്ത് അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ തസ്തിക സൃഷ്ടിക്കല്‍ പരിശോധിച്ചുവരുകയാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.

Tags:    
News Summary - kt jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.