കൊടുമൺ (പത്തനംതിട്ട): മാധ്യമങ്ങളല്ല, അവരുടെ ഉപ്പൂപ്പവന്നാലും േപടിക്കുന്ന ആളല്ല ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്ന് മന്ത്രി കെ.ടി. ജലീൽ. ആരെങ്കിലും ഉമ്മാക്കി കാണിക്കാമെന്ന് വെച്ചാൽ ഒട്ടും േപടിക്കില്ല. നവീകരിച്ച കൊടുമൺ മാർക്കറ്റിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മാധ്യമങ്ങൾ വികസന വിരോധികളാണ്. മാധ്യമങ്ങളെ പേടിച്ച് നിരവധി വികസന പ്രവർത്തനങ്ങൾ വേെണ്ടന്ന് വെച്ചിട്ടുണ്ട്. ദേശീയപാത നിർമാണം, വാതക പൈപ്പ് ലൈൻ ഇവയൊക്കെ വന്നപ്പോൾ പ്രതിഷേധവുമായി നാലാൾ സമരം നടത്തുന്നത് പെരുപ്പിച്ച് കാണിച്ച് ആളെ ഇളക്കി വിടാനാണ് മാധ്യമങ്ങൾ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.