Posted On
date_range Updated On
date_range കെ.എസ്.യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; നാല് പുതിയ വൈസ് പ്രസിഡന്‍റുമാർ
തിരുവനന്തപുരം: കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ.എസ്.യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സംഘടനക്ക് നാല് പുതിയ വൈസ് പ്രസിഡന്‍റുമാരും 30 ജനറൽ സെക്രട്ടറിമാരുമുണ്ട്.
നിലവിലെ രണ്ട് വൈസ് പ്രസിഡന്‍റുമാരെ സീനിയർ വൈസ് പ്രസിഡന്‍റുമാരാക്കി. സംസ്ഥാന നിർവാഹക സമിതിയിൽ 43 പേരാകും ഉണ്ടാവുക. 21 പേരെ സംസ്ഥാന കൺവീനർമാരായി നിയമിച്ചു. 14 ജില്ലകളിലും പുതിയ പ്രസിഡന്‍റുമാരായി.
അലോഷ്യസ് സേവ്യറാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്. മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ സംസ്ഥാന വൈസ് പ്രസിഡന്‍റുമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.