തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. മാർച്ച് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ മേയ് മാസത്തിലേക്ക് മാറ്റണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം.
ജനുവരി മാസത്തിൽ ക്ലാസുകൾ തുടങ്ങി മാർച്ച് മാസത്തിൽ തന്നെ വളരെ വേഗം പരീക്ഷയിലേക്ക് പോകുന്ന ത് ശരിയല്ല. പത്താം ക്ലാസ്, പ്ലസ് ടു എന്നിവ ഒരു വിദ്യാർഥിയുടെ ജീവിതത്തിലെ വലിയ ഘട്ടമാണ്. ഇക്കാര്യം മനസിലാക്കി പരമാവധി ക്ലാസുകൾ അവർക്ക് ലഭ്യമാക്കണം. പ്ലസ് ടു സയൻസ് ക്ലാസുകളിലെ കുട്ടികൾക്ക് ലാബ് സൗകര്യം വേണ്ടത്ര ലഭ്യമായെന്ന് ഉറപ്പ് വരുത്തണം. പരീക്ഷകൾ മേയ് മാസം അവസാനത്തിലേക്ക് മാറ്റണമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.പിമാർ മത്സര രംഗത്തുണ്ടാകരുതെന്നും യുവാക്കൾക്ക് തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രാധിനിധ്യം നൽകണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.