തിരുവനന്തപുരം: അന്തര്‍സംസ്ഥാന പാതകളിെല സർവിസിന് 50 മള്‍ട്ടി ആക്സില്‍ കോണ്‍ട്രാക്ട് കാരേജ് ബസുകള്‍ വാടകക്കെടുക്കാന്‍ കെ.എസ്.ആര്.ടി.സി കരാർ ക്ഷണിച്ചു. സ്വകാര്യബസുടമകള്‍ക്ക് പങ്കെടുക്കാം. രണ്ട് ഡ്രൈവര്‍മാര്‍ സഹിതമാണ് ബസ് നല്‍കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട കാലാവധി ഏഴിന് അവസാനിക്കും. ഒമ്പതിന് ടെൻഡര്‍ തുറക്കാനാണ് തീരുമാനം.
‘കല്ലട’ ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റതിനെത്തുടർന്നുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കെ.എസ്.ആര്.ടി.സി കോണ്ട്രാക്റ്റ് കാരേജ് ബസ് സര്‍വിസ് ആരംഭിക്കുന്നത്. സ്വകാര്യബസുകളുടെ മാതൃകയില്‍ എല്‍.എ.പി.ടി ലൈസന്‍സ് എടുത്തശേഷം ബംഗളൂരുവിലേക്ക് കരാറടിസ്ഥാനത്തില്‍ ബസ് ഓടിക്കാനാണ് തീരുമാനം.
കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും ഇതേരീതിയില്‍ കോണ്ട്രാക്റ്റ് കാരേജുകള്‍ സംസ്ഥാനത്തേക്ക് ഓടിക്കും. സ്റ്റേജ് കാരേജുകള്‍ ഓടിക്കണമെങ്കില്‍ പ്രത്യേക കരാര്വേണം. ഇതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ മറികടക്കാനാണ് സ്വകാര്യ ബസുകാരുടെ മാതൃകയില്‍ കോണ്ട്രാറ്റ് കാരേജ് ബസുകള്‍ ഓടിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.