ഇനി വർക്​ഷോപ്പ് ജില്ല കേന്ദ്രീകരിച്ച് മാത്രം; കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത് 100 കോടി

ഡിപ്പോകൾ കേന്ദ്രീകരിച്ചുള്ള വർക് ഷോപ്പുകൾ കെ.എസ്.ആർ.ടി.സി ഇനി പ്രവർത്തിപ്പിക്കില്ല. റീജനൽ വർക് ഷോപ്പുകൾ കൂടാതെ ജില്ല കേന്ദ്രീകരിച്ചുള്ള ഒരു വർക് ഷോപ്പ് മാത്രമാണ് മാർച്ച് ഒന്നു മുതൽ പ്രവർത്തിക്കുക. പ്രതിവർഷം 100 കോടിയോളം ലാഭം ലക്ഷ്യമിട്ടാണ് വർക് ഷോപ്പുകൾ നിർത്തലാക്കുന്നത്.

തിരുവനന്തപുരം സെൻട്രൽ, മാവേലിക്കര, ആലുവ, എടപ്പാൾ, കോഴിക്കോട് എന്നിവിടങ്ങളിലെ റീജനൽ വർക് ഷോപ്പുകൾ തുടർന്നും പ്രവർത്തിക്കും. കൂടുതൽ സർവീസുകളുള്ള ജില്ലകളിൽ മാത്രമാണ് രണ്ട് വർക് ഷോപ്പുകൾ പ്രവർത്തിക്കുക.

ഡിപ്പോകൾ, സബ് ഡിപ്പോകൾ, ഒാപ്പറേറ്റിങ് സെന്റർ എന്നിവിടങ്ങളിലെ മെക്കാനിക്കൽ വിഭാഗങ്ങൾ നാളെ പ്രവർത്തനം അവസാനിപ്പിക്കും. മെക്കാനിക്കൽ വിഭാഗത്തിൽ അധികമായുള്ള ജീവനക്കാരെ മറ്റു വിഭാഗങ്ങളിൽ പുനർ വിന്യസിക്കും. ഡിപ്പോകളിൽ വർക് ഷോപ്പ് പ്രവർത്തിക്കുന്ന സ്ഥലം വാണിജ്യാവശ്യത്തിന് ഉപയോഗിക്കാനാണ് പദ്ധതി.

നിലവിൽ 4500 ബസുകൾക്കായി 6000 മെക്കാനിക്കുകളുണ്ട്. ഇതിന്റെ പകുതി ആളുകൾ മതിയെന്നാണ് വിദഗ്ധർ പറയുന്നത്. വർക് ഷോപ്പുകൾ നിർത്തലാക്കുന്നതോടെ നിരവധി മെക്കാനിക്കൽ തസ്തികകൾ ഇല്ലാതാകും. 

Tags:    
News Summary - KSRTC workshops to close

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.