Posted On
date_range Updated On
date_range ആറ്റിങ്ങലിൽ സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്നത് 30 ഓളം യാത്രക്കാർ, ആർക്കും പരിക്കില്ല
തിരുവനന്തപുരം: ആറ്റിങ്ങൽ മാമത്ത് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് കത്തി നശിച്ചത്.ഇന്ന് രാവിലെ 6.30ഓടെയായിരുന്നു സംഭവം.
മാമത്ത് എത്തിയപ്പോൾ ബസിന്റെ താഴെ ഭാഗത്ത് നിന്നും പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ ബസ് നിർത്തുകയായിരുന്നു. തുടർന്ന് യാത്രക്കാരോട് പുറത്തിറങ്ങാൻ നിർദേശിക്കുകയായിരുന്നു. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ തീ പടർന്നുപിടിക്കുകയായിരുന്നു.
യാത്രക്കാരെ ഉടൻ പുറത്തിറക്കാനായതിനാൽ ആളപായം ഒഴിവായി. ആറ്റിങ്ങൽ നിന്നുള്ള അഗ്നിശമന സേന യൂണിറ്റ് എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്ത കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ പരിശോധന നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.