തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ 12 മണിക്കൂർ സിംഗിൽ ഡ്യൂട്ടി നടപ്പാക്കുന്നത് സംബന്ധിച്ച രക്ഷാപാക്കേജിലെ ഡ്യൂട്ടിക്രമത്തെക്കുറിച്ച് തര്‍ക്കം രൂക്ഷം. തൊഴിലാളി സംഘടനകള്‍ ഒന്നടങ്കം എതിര്‍ത്തതിനെ തുടര്‍ന്ന് പ്രശ്‌നത്തില്‍ നിയമോപദേശം തേടാൻ തീരുമാനിച്ചു.
ഇതിനിടെ മന്ത്രിമാരായ ആന്റണി രാജു, വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ചര്‍ച്ചകളിലും സമവായം കണ്ടെത്താനായില്ല. കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ചട്ടപ്രകാരം മാനേജ്‌മെന്റ് തയാറാക്കിയ 12 മണിക്കൂര്‍ ഡ്യൂട്ടിക്രമം നിയമ സെക്രട്ടറിക്ക് കൈമാറും. നിയമോപദേശം ലഭിച്ചശേഷം 22ന് വീണ്ടും തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്താനാണ് ധാരണ. 1962ല്‍ സേവനവ്യവസ്ഥകള്‍ സംബന്ധിച്ച് ചട്ടം നിലവില്‍ വന്നിരുന്നെങ്കിലും താരതമ്യേന ചെലവ് കൂടിയ ഡബിള്‍ഡ്യൂട്ടി സംവിധാനമാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ചെലവ് കുറക്കുന്നതിന്റെ ഭാഗമായി സിംഗിള്‍ ഡ്യൂട്ടി സംവിധാനം നടപ്പാക്കണമെന്ന് മാനേജ്‌മെന്റ് ശഠിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.