Posted On
date_range Updated On
date_range വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് പുന:രാരംഭിച്ചു
കോഴിക്കോട്: കെ.എസ്.ആർ.ടി.സി കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള സർവിസുകൾ പുന:രാരംഭിച്ചു. കോഴിക്കോട്-സുൽത്താൻ ബത്തേരി സർവിസാണ് ശനിയാഴ്ച ഉച്ചക്ക് ശേഷം പുന:രാരംഭിച്ചതെന്ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഇത് കൂടാതെ കോഴിക്കോട് നിന്ന് കുറ്റ്യാടി, മലപ്പുറം, കണ്ണൂർ റൂട്ടുകളിലും ബസ് ഓടിത്തുടങ്ങി. തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം സർവിസുകൾ തടസപ്പെട്ടിരുന്നില്ല. അതേസമയം, പാലക്കാട്ടേക്കുള്ള സർവിസ് തടസപ്പെട്ട നിലയിലാണ്.
ചുരത്തിലെ മണ്ണിടിച്ചിലും വഴിയിലെ വെള്ളക്കെട്ടും കാരണം താമരശ്ശേരി ചുരത്തിലൂടെ കെ.എസ്.ആർ.ടി.സി സർവിസ് നിർത്തിയിരുന്നു. വയനാട്ടിലേക്കും ബംഗളൂരുവിലേക്കുമുള്ള നിരവധി യാത്രക്കാരാണ് കോഴിക്കോട് കുടുങ്ങിക്കിടന്നത്.
കെ.എസ്.ആർ.ടി.സി കോഴിക്കോട് യൂനിറ്റ് ഫോൺ: 0495-2723796.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.