തിരുവനന്തപുരം: രണ്ട് ദിവസത്തെ അഖിലേന്ത്യ പണിമുടക്കിനെ തുടർന്ന് സർവിസുകൾ മുടങ്ങിയതോടെ കെ.എസ്.ആർ.ടി.സിയുടെ നഷ്ടം ആറ് കോടി. കോർപറേഷെൻറ ദൈനംദിന ടിക്കറ്റ് കലക്ഷൻ അഞ്ച് മുതൽ ആറ് കോടി രൂപയാണ്. ഇന്ധന ചെലവ് മൂന്ന് കോടി. ബസുകൾ ഓടാതിരുന്നതിനാൽ ഇന്ധനച്ചെലവ് ലാഭമായി കണക്കാക്കിയാൽ സർവിസ് നടത്താത്തതിനാൽ ആറ് കോടിയുടെ വരുമാനനഷ്ടം ഉണ്ടായതായാണ് അധികൃതർ പറയുന്നത്. ടിക്കറ്റ് വരുമാനവും ഇന്ധനച്ചെലവും മാത്രം അടിസ്ഥാനമാക്കിയുള്ള കണക്കാണിത്.
പണിമുടക്കിെൻറ രണ്ടാംദിവസം ഇരുപതിൽ താഴെ ഷെഡ്യൂളാണ് നടത്തിയത്. ചില സ്ഥലങ്ങളിൽ സമരക്കാർ ബസ് തടഞ്ഞതിനെ തുടർന്ന് സർവിസ് മുടങ്ങി. സർവിസുകൾ നടത്തേണ്ടെന്ന നിലപാടിലായിരുന്നു കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂനിയനുകൾ. പണിമുടക്കിനോട് സഹകരിക്കാത്ത യൂനിയനിലുള്ളവർ ചിലയിടങ്ങളിൽ ഡ്യൂട്ടിക്കെത്തിയെങ്കിലും ബസുകൾ സ്റ്റാൻഡിൽനിന്ന് പുറത്തിറക്കാൻ സമരാനുകൂലികൾ സമ്മതിച്ചില്ല. കോർപറേഷൻ അധികൃതരും സർവിസ് നടത്താൻ കാര്യമായ നടപടി സ്വീകരിച്ചില്ല.
18,145 സ്ഥിരം ജീവനക്കാരും 612 താൽക്കാലികക്കാരുമാണ് കെ.എസ്.ആർ.ടി.സിയിലുള്ളത്. പണിമുടക്കിെൻറ ആദ്യദിനം 2,391 സ്ഥിരം ജീവനക്കാരും 134 താൽക്കാലികക്കാരും മാത്രമാണ് ജോലിക്കെത്തിയത്. ഇത് ആകെ ജീവനക്കാരുടെ 13.46 ശതമാനമാണ്. അതേ സ്ഥിതിതന്നെയായിരുന്നു ചൊവ്വാഴ്ചയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.