തിരുവനന്തപുരം: കൂട്ടയോട്ടം തടയുന്നതിന് തിരുവനന്തപുരം-തൃശൂര്‍ പാതയില്‍ 15 മിനിറ്റ് ഇടവേളകളിൽ സൂപ്പര്‍ഫാസ്റ്റ് ബസുകൾ സർവിസ് നടത്തുന്നവിധം സമയം പുനഃക്രമീകരിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനം. ഞായറാഴ്ച മുതല്‍ ഈ ക്രമീകരണം നിലവില്‍വരും.
ഇതോടെ എം.സി റോഡിലൂടെയും ദേശീയപാതയിലൂടെയും 15 മിനിറ്റ് ഇടവേളകളില്‍ ദീര്‍ഘദൂര ബസുകളുണ്ടാകും. പുതിയ സമയക്രമം അനുസരിച്ച് ബസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തി. സുല്‍ത്താന്‍ ബത്തേരി, വയനാട്, പാലക്കാട്, തിരുവനന്തപുരം സെന്‍ട്രൽ, തൃശൂർ, നെടുമങ്ങാട്, അര്യനാട്, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര, തൃശൂര്‍ ഡിപ്പോകള്‍ക്ക് കൂടതല്‍ ബസുകള്‍ അനുവദിച്ചു. മറ്റ് ഡിപ്പോകളില്‍നിന്നാണ് ബസുകള്‍ ഇവിടേക്ക് മാറ്റിയിട്ടുള്ളത്. ബസുകളുടെ കൂട്ടയോട്ടം നിയന്ത്രിക്കുന്നതിന് ഇന്‍സ്പെക്ടര്‍മാരെ നിയോഗിക്കും. 24 മണിക്കൂറില്‍ മൂന്ന് ഡ്യൂട്ടികളിലായി ഉദ്യോഗസ്ഥര്‍ നിരത്തിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.