ലുലുമാളിലേക്ക്​ ലോ ഫ്ലോർ എ.സി സർവീസുമായി കെ.എസ്​.ആർ.ടി.സി

തിരുവനന്തപുരം: ലുലുമാളിലേക്ക്​ ലോ ഫ്ലോർ എ.സി സർവീസുമായി കെ.എസ്​.ആർ.ടി.സി. തമ്പാനൂർ (തിരുവനന്തപുരം സെൻട്രൽ) നിന്നും ആരഭിച്ച് കിഴക്കേകോട്ട (സിറ്റി ബസ്റ്റാൻഡ്​) വഴി ലുലു മാളിലേക്ക് എത്തുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.00 മണിക്ക് ആരംഭിച്ച് രാത്രി 10.00 മണി വരെ തുടരുന്ന രീതിയിൽ എ.സി ലോ ഫ്ലോർ ബസുകളാണ് സർവീസിനായി കെ.എസ്​.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്​.

ഒരാൾക്ക് ലുലു മാളിലേക്ക് പോകാൻ 50 രൂപയാണ് ടിക്കറ്റ് നിരക്ക്. കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം സെൻട്രൽ, സിറ്റി യൂണിറ്റുകളിൽ യാത്രക്കാരുടെ സ്വകാര്യവാഹനങ്ങൾ പാർക്കുചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - KSRTC launches low floor AC service to Lulu Mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.