കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ മാവൂർറോഡ് സ്റ്റാൻഡിൽ അനധികൃതമായി പ്രവർത്തിക്കുന്ന രണ്ടു ചായക്കടകളും നീക്കംചെയ്യാത്തത് യൂനിയനുകളുടെ സമ്മർദം കാരണെമന്ന് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ. (കെ.ടി.ഡി.എഫ്.സി). വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഭക്ഷണശാല ഒഴിപ്പിക്കാൻ രേഖാമൂലം ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയതായും എന്നാൽ യൂനിയനുകളുടെ പിൻബലമുള്ളതിനാൽ കെ.ടി.ഡി.എഫ്.സിക്ക് മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറയുന്നത്. ഇവ പ്രവർത്തിക്കുന്നതിന് ഒരുവിധ രേഖകളോ ലൈസൻസോ ഇല്ല.
രണ്ടുഭാഗത്തുമുള്ള മൂത്രപ്പുരകളോട് ചേർന്നാണ് ഇവ സ്ഥിതിചെയ്യുന്നത്. കെ.എസ്.ആർ.ടി.സിക്കുവേണ്ടി കെ.ടി.ഡി.എഫ്.സിയാണ് ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചത്. ഭക്ഷണ ശാല ഒഴിപ്പിക്കാൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ അധികാരികൾക്ക് കെ.ടി.ഡി.എഫ്.സി പരാതിയും നൽകിയിട്ടുണ്ട്. കൂടാതെ, വക്കീൽ നോട്ടീസ് അയച്ചതായും മറുപടിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സർക്കാറിെൻറ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇൗ കടകളിൽനിന്ന് ഒരുരൂപ പോലും വരുമാനം കെ.എസ്.ആർ.ടി.സിക്കോ കെ.ടി.ഡി.എഫ്.സിക്കോ ലഭിക്കുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.