നടുവൊടിഞ്ഞ്​ കെ.എസ്.ആർ.ടി.സി: വരുമാനത്തിൽ രണ്ട് കോടിയുടെ കുറവ്

തിരുവനന്തപുരം: കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കെ.എസ്.ആർ.ടി.സി ബസുകളില്‍ ആളൊഴിഞ്ഞതോടെ കലക്​ഷൻ വരുമാനത്തിൽ വൻ ഇടിവ്. പ്രതിദിനം ശരാശരി രണ്ട് കോടിയുടെ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ചയിലെ വരുമാനത്തിൽ മുൻ ആഴ്ചയിലേതി​െനക്കാൾ 2.13 കോടിയുടെ കുറവാണുള്ളത്. 969 സർവിസുകളും വെട്ടിക്കുറച്ചിരുന്നു.

ആളില്ലാത്തതിനാൽ സഞ്ചാരദൂരവും വെട്ടിക്കുറച്ചിട്ടുണ്ട്. മാർച്ച്​ 10ന് 5.62 കോടി വരുമാനം ഉണ്ടായിരുന്നിടത്ത് ഞായറാഴ്ച 2.83 കോടിയായി വരുമാനം ചുരുങ്ങി. ശരാശരി ഒരു കിലോമീറ്ററില്‍ ഒമ്പത്‌ രൂപയുടെ നഷ്​ടമാണ്‌ ഈ ദിവസങ്ങളില്‍ നേരിടുന്നത്‌. 8.92 ലക്ഷം യാത്രക്കാരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

അഞ്ചു മുതല്‍ ആറു കോടി രൂപ വരെയാണ് കെ.എസ്.ആർ.ടി.സിയുടെ ശരാശരി പ്രതിദിന വരുമാനം. ഇത് കഴിഞ്ഞയാഴ്ചയിലെ പ്രവൃത്തിദിവസങ്ങളിൽ നാലുകോടിയും അതില്‍ താഴെയുമായിരുന്നു. അവധിദിവസമായതിനാൽ കൂടിയാണ് ഞായറാഴ്ച വരുമാനം താഴ്ന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ തിങ്കളാഴ്ചയും അധിക ബസുകളും കാലിയായാണ് ഓടിയത്. ദീര്‍ഘദൂര യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതാണ് കലക്​ഷനില്‍ വലിയ കുറവുണ്ടാകുന്നതിന്​ കാരണമായത്.

Tags:    
News Summary - ksrtc income is lowered due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT