തിരുവനന്തപുരം: സ്വകാര്യ പമ്പുകളിൽനിന്ന് ഇന്ധനം നിറച്ച് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കണ്ടെത്തി കെ.എസ്.ആർ.ടി.സി. 3800 ഷെഡ്യൂളുകളില്‍ 3600 ഉം നിരത്തിലിറങ്ങിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകളെല്ലാം ഓപറേറ്റ് ചെയ്തു.
ഓർഡിനറികളുടെ കാര്യത്തിലും കഴിഞ്ഞദിവസങ്ങളിലെ വെട്ടിക്കുറക്കലുണ്ടായില്ല. പൊതുഅവധിക്ക് ശേഷമുള്ള പ്രവൃത്തിദിനമായ തിങ്കളാഴ്ച കാര്യമായ യാത്രാക്ലേശമുണ്ടായില്ല. ദീര്‍ഘദൂരബസുകള്‍ മുടങ്ങാതിരിക്കാന്‍ പ്രതിദിന വരുമാനത്തില്‍നിന്ന് ഡീസല്‍ നിറക്കാന്‍ ഞായറാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.
രണ്ട് ദിവസമായി പുറമെനിന്ന് ഡീസല്‍ നിറക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച യാത്രക്കാര്‍ ഏറെയുള്ള സ്ഥിതിക്ക് ബസുകള്‍ മുടങ്ങുന്നത് പരാതിക്കിടയാക്കുമെന്ന് കണ്ടായിരുന്നു ക്രമീകരണം. എല്ലാ ബസുകളിലും ആവശ്യത്തിന് ഡീസലുണ്ടെന്ന് ഞായറാഴ്ച തന്നെ ഉറപ്പുവരുത്തി.
പുറമെനിന്ന് ഡീസല്‍ നിറക്കാന്‍ അനുമതി നല്‍കിയതോടെ പ്രതിദിന കലക്ഷന്‍ ബാങ്കില്‍ അടക്കുന്നതില്‍ കുറവ് വന്നിട്ടുണ്ട്. ഇതില്‍നിന്നാണ് കണ്‍സോർട്യം വായ്പ അടച്ചിരുന്നത്. ദിവസം മൂന്നുകോടി രൂപക്കടുത്ത് ഡീസലിന് വേണം. സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ ഇനിയും കോര്പറേഷന് ലഭിച്ചിട്ടില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് തുക അക്കൗണ്ടിലെത്തുന്നതോടെ എണ്ണക്കമ്പനികളുടെ 13 കോടി രൂപയുടെ കുടിശ്ശിക തീര്‍ക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.