തമിഴ്​നാട്ടിലേക്ക്​ 89​ കെ.എസ്​.ആർ.ടി.സി സർവിസുകൾ കൂടി

തിരുവനന്തപുരം: തമിഴ്​നാട്ടിൽ 49 റൂട്ടുകളിലായി കെ.എസ്​.ആർ.ടി.സിയുടെ 89 ബസുകൾ ഒാടിക്കുന്നതടക്കം വ്യവസ്​ഥകൾ ഉൾപ്പെടുത്തി കേരളവും തമിഴ്​നാടും പുതിയ അന്തർസംസ്​ഥാന ഗതാഗത കരാറിൽ ഒപ്പുവെച്ചു. നിലവിലെ 284 സർവിസുകളുടെ എണ്ണം പുതിയ കരാറോടെ 373 ആകും. ഇപ്പോൾ 33016.4 കിലോമീറ്ററാണ്​ കെ.എസ്​.ആർ.ടി.സിയുടെ തമിഴ്​നാട്ടിലെ സർവിസ്​. 
പുതിയ കരാറോടെ 8865 കിലോമീറ്റർ കൂടി അധികമായി സർവിസ്​ നടത്താനാകും. ​ഫലത്തിൽ കെ.എസ്​.ആർ.ടി.സിയുടെ തമിഴ്​നാട്ടിലെ ഗതാഗത സാന്നിധ്യം 41881.4 കിലോമീറ്ററായി ഉയരും.െഗസ്​റ്റ്​ ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രനും തമിഴ്​നാട്​ ഗതാഗതമന്ത്രി എം.ആർ. വിജയഭാസ്​കറുമാണ്​ കരാറിൽ ഒപ്പിട്ടത്​. 
മധുര, പഴനി, വേളാങ്കണ്ണി എന്നിവിടങ്ങളിൽനിന്ന്​ കൂടുതൽ സർവിസുകൾ ആരംഭിക്കണമെന്ന്​ അതിർത്തി ജില്ലകളിൽനിന്ന്​ ആവശ്യമ​ുണ്ടായിരുന്നെന്ന്​ മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. 
പുതിയ സർവിസുകൾ ഇങ്ങ​നെ: തിരുവനന്തപുരം^ആറ്റിൻകര, തിരുവനന്തപുരം^പേച്ചിപ്പാറ, തിരുവനന്തപുരം^കുളച്ചൽ, തിരുവനനന്തപുരം​^തേങ്ങാപ്പട്ടണം, തിരുവനന്തപുരം^ഉൗട്ടി, എറണാകുളം^ചെന്നൈ, എറണാകുളം^പുതുച്ചേരി, ആർത്തുങ്കൽ^വേളങ്കണ്ണി, പാലക്കാട്​^കോയമ്പത്തൂർ, ഇടുക്കി^കമ്പംമേട്​,കോട്ടയം^മധുര.

Tags:    
News Summary - KSRTC Buses to Tamilnadu-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT