വൈദ്യുതി നിരക്ക് വർധന ഒരുമാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന പ്രഖ്യാപിക്കുന്നതിൽ കോടതി ഇടപെടൽ ഉണ്ടായിരിക്കെ പഴയ നിരക്ക് ജൂലൈ മാസവും തുടരും. ഇത് സംബന്ധിച്ച് െറഗുലേറ്ററി കമീഷൻ ഉത്തരവിറക്കി. വ്യവസായികളുടെ നിരക്ക് വർധനക്കാണ് കോടതി വിലക്ക്. ഈ കേസ് കോടതി ജൂലൈ 10ന് വീണ്ടും പരിഗണിക്കും. ജൂൺ 30 വരെയാണ് നിലവിലെ നിരക്കിന് നേരേത്ത കമീഷൻ അനുമതി നൽകിയിരുന്നത്. അതിനകം നിരക്ക് വർധന പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. ഇതാണ് ഒരു മാസം കൂടി നീട്ടിയത്.

ജൂലൈ പത്തിന് ശേഷം കോടതി വിലക്ക് നീട്ടിയില്ലെങ്കിൽ വൈകാതെതന്നെ കമീഷൻ പുതിയ നിരക്ക് പ്രഖ്യാപിച്ചേക്കും. അടുത്ത നാല് വർഷത്തേക്കുള്ള വർധനാനിർദേശമാണ് കമീഷൻ പരിഗണിക്കുന്നത്. ഇതിൽ കമീഷൻ തെളിവെടുപ്പും നടത്തിയിരുന്നു. നിലവിലെ വൈദ്യുതി നിരക്ക് ജൂലൈ 31 വരെയോ പുതിയ താരിഫ് ഉത്തരവ് വരുന്നതുവരെയോ പ്രാബല്യത്തിലുണ്ടാകും.

Tags:    
News Summary - Kseb: Validity of electricity tariffs extended up to July 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-01 04:28 GMT