കെ.പി.എസ്.ടി.എ സമ്മേളനത്തിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: കേരള പ്രദേശ് സ്കൂള്‍ ടീച്ചഴേ്സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്തെത്തിയ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. കണ്ണൂര്‍  പാപ്പിനിശ്ശേരി അരോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ പി.വി രാധാകൃഷ്ണൻ (53) ആണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

സമ്മേളന വേദിയായ ടൗണ്‍ഹാളിന് പുറത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ തൊട്ടടുത്ത സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

 

Tags:    
News Summary - kpsta worker dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.