Posted On
date_range Updated On
date_range മുത്തലാഖ് വിധി സ്വാഗതാര്‍ഹമെന്ന് ഹസൻ
തിരുവനന്തപുരം: മുത്തലാഖ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. മുസ്ലിം സ്ത്രീസമൂഹം അനുഭവിച്ചുകൊണ്ടിരുന്ന അനീതിക്കും ചൂഷണത്തിനും എതിരെ അവര്‍ നടത്തിയ നിയമപോരാട്ടത്തിെൻറ വിജയമാണ് വിധി. ഖുര്‍ആന്‍ വിലക്കിയ മുത്തലാഖിനെ സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിലൂടെ മുസ്ലിം സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതത്തിന് അന്ത്യമായി. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സംഘ്പരിവാര്‍ അജണ്ടയായ ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.