ഇന്ന് കെ.പി.സി.സി, നാളെ യു.ഡി.എഫ് യോഗം

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടിന്  രൂപം നല്‍കാനും മേഖല ജാഥകളെക്കുറിച്ച് ആലോചിക്കാനും കെ.പി.സി.സിയും യു.ഡി.എഫും യോഗം ചേരുന്നു. ബുധനാഴ്ച കെ.പി.സി.സി നിര്‍വാഹക സമിതിയും വ്യാഴാഴ്ച യു.ഡി.എഫ് ഉന്നതാധികാര സമിതിയുമാണ് ചേരുന്നത്.മേഖലജാഥകളുടെ സമാപനശേഷമാണ് യു.ഡി.എഫ് യോഗം.

ജാഥകള്‍ വിജയമായിരുന്നെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ജനവികാരം ഉയര്‍ത്താന്‍ കഴിഞ്ഞെന്നുമാണ് നേതൃത്വത്തിന്‍െറ വിലയിരുത്തല്‍. പാര്‍ട്ടിയെ ഊര്‍ജിതമാക്കാനും ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനുമാണ് ലക്ഷ്യമിടുന്നത്. പ്രത്യേക അജണ്ട നിശ്ചയിക്കാതെയാണ് യോഗം.

സര്‍ക്കാറിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇരുയോഗവും. ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരായ പ്രതിഷേധം യോഗത്തിലുയരും. അക്രമത്തിനും ഗുണ്ടവാഴ്ചക്കുമെതിരെ രമേശ് ചെന്നിത്തല ഹരിപ്പാട് സത്യഗ്രഹം നടത്തിയിരുന്നു. പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയതടക്കമുള്ള ഗുരുതര വിഷയങ്ങള്‍ നിലനില്‍ക്കുകയുമാണ്. മുന്നണിയായും കോണ്‍ഗ്രസ് ഒറ്റക്കും സമരപരിപാടികള്‍ക്ക് രൂപം നല്‍കും.

Tags:    
News Summary - kpcc meeting today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.