Posted On
date_range Updated On
date_range കെ.പി.സി.സി നേതൃയോഗങ്ങൾ ഇന്ന്
തിരുവനന്തപുരം: കെ.പി.സി.സി നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് ചേരും. വിലക്കയറ്റം, ഇന്ധന വിലവർധനവ് എന്നിവ മുൻനിർത്തി സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്ക് യോഗം രൂപം നൽകും. കെ.പി.സി.സി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ സംസ്ഥാന ജാഥ നടത്താനുള്ള ആലോചനയും യോഗത്തിലുണ്ടാകും.
കേരള കോൺഗ്രസ് എമ്മിനെ തിരികെ മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങൾ ചർച്ചയിൽ വരാൻ സാധ്യതയുണ്ട്. ചെങ്ങന്നൂർ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക ചർച്ചകളും യോഗത്തിൽ നടക്കും രാവിലെ 10.30ന് ഭാരവാഹി യോഗവും ഉച്ചക്ക് ശേഷം മൂന്നു മണിക്ക് രാഷ്ട്രീയ സമിതിയും ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.