കൊടുവള്ളി: കൊടുവള്ളിയുടെ വികസന ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന സിറാജ് ഫ്ലൈ ഓവറിെൻറയും പടനിലം പാലത്തിെൻറയും ഭൂമി ഏറ്റെടുക്കലുമായി സംബന്ധിച്ച 11/1 നോട്ടിഫിക്കേഷൻ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയതായി കാരാട്ട് റസാഖ് എം.എൽ.എ അറിയിച്ചു.
ദേശീയപാത 766 ഭാഗമായ ഏറ്റവും തിരക്കുപിടിച്ച സ്ഥലങ്ങളിൽ ഒന്നായ കൊടുവള്ളിയിൽ കാലങ്ങളായി അനുഭവപ്പെടുന്ന ഗതാഗതസ്തംഭനത്തിന് പരിഹാരം കാണാനും കൊടുവള്ളി ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കോഴിക്കോട്, താമരശ്ശേരി പ്രദേശങ്ങളിലേക്കും വയനാട് ജില്ലയിലേക്കുമുളള ഗതാഗതം സുഗമമാക്കാനുമായി സിറാജ് ഫ്ലൈഓവറിെൻറ നിർമാണത്തിന് 54.02 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നേരത്തേ ലഭ്യമാക്കിയിരുന്നു.
സ്ഥലപരിമിതി പരിഗണിച്ച് ഏറ്റവും കുറഞ്ഞ സ്ഥലം മാത്രം ഏറ്റെടുത്ത് സാമൂഹിക ആഘാതവും കുറച്ചാണ് പദ്ധതി തയാറാക്കുന്നത്. കൊടുവള്ളി വില്ലേജിലെ 27 ഓളം സർവേ നമ്പറുകളിൽ ഉൾപ്പെട്ട 0.2810 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമി ഏറ്റെടുക്കലിനാണ് സർക്കാർ വിജ്ഞാപനമായത്. നരിക്കുനി, മടവൂർ, കിഴക്കോത്ത് ഗ്രാമപഞ്ചായത്തുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമായ പടനിലം പാലം നിലവിൽ രണ്ടു വാഹനങ്ങൾക്ക് ഒരേ സമയം കടന്നു പോകാൻ സാധിക്കാത്ത നിലയിലാണ്.
പാലത്തിെൻറ പുനർനിർമാണം, പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സഹായകരമാകും.കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ മടവൂർ ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന, പൂനൂർ പുഴക്ക് കുറുകെയുള്ള പടനിലം പാലവും, അപ്രോച്ച് റോഡും നിർമിക്കുന്നതിനായി 5.5 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നേരത്തേ അനുവദിച്ചിരുന്നു. ഇപ്പോൾ ഇതിനായി 0.1368 ഹെക്ടർ ഭൂമിയാണ് മടവൂർ ,കുന്ദമംഗലം വില്ലേജുകളിലായി ഏറ്റെടുക്കുന്നതിന് സർക്കാർ വിജ്ഞാപനമായതെന്ന് കാരാട്ട് റസാഖ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.