കോഴിക്കോട് റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു -VIDEO

കോഴിക്കോട്: ചെറുവറ്റയിൽ വീട്ടിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ചെറുവറ്റ ഓച്ചേരി ഉപ്പൊട് ടു പൊയിൽ യൂസുഫിന്‍റെ വീട്ടിലെ റഫ്രിജറേറ്ററാണ് പൊട്ടിത്തെറിച്ചത്. ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.

വെള്ളിമാട്കുന്ന് സ്റ്റേഷൻ ഓഫിസർ കെ.പി. ബാബുരാജിന്‍റെ നേതൃത്വത്തിൽ ഫയർ യൂനിറ്റെത്തിയാണ് തീ അണച്ചത്. വീട്ടിൽ ഉണ്ടായിരുന്ന കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചേവായൂർ പൊലീസും സ്ഥലത്തെത്തി.

Full View
Tags:    
News Summary - Kozhikode Refrigator Blast-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.