Posted On
date_range Updated On
date_range മുത്തങ്ങയിൽ മെത്താഫിറ്റമിൻ ലഹരി മരുന്നുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വാഹനപരിശോധനക്കിടെ മെത്താഫിറ്റമിൻ ലഹരി മരുന്നുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ. കോഴിക്കോട് പന്നിയങ്കര സ്വദേശി മൈത്രി വീട്ടിൽ ഷാൻ അബൂബക്കർ (29), ബേപ്പൂർ നെടുങ്ങോട്ടുശ്ശേരി പറമ്പ് ഭാഗത്ത് ലുബ്നാ വീട്ടിൽ മിസ്ഫർ സാലിഹ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽനിന്ന് 1.880 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു. കാർ കസ്റ്റഡിയിലെടുത്തു. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. ഇവർ ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്‍റീവ് ഓഫിസർമാരായ എ.എസ്. അനീഷ്, പി.ആർ. വിനോദ്, സിവിൽ എക്സൈസ് ഓഫിസറായ എം.എം. ബിനു എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.