ഇസ്രായേലിനെതിരായ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ അശ്ലീല പോസ്റ്റ്: കോഴിക്കോട് സ്വദേശിക്കെതിരെ പരാതി നൽകുമെന്ന് സി.പി.എം

കോഴിക്കോട്: ഇസ്രായേൽ തെമ്മാടി രാഷ്ട്രമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ സാമൂഹിക മാധ്യമത്തിൽ അശ്ലീല പരാമർശവുമായി കോഴിക്കോട് സ്വദേശി. മുഖ്യമന്ത്രിക്കെതിരെ മോശമായ പരാമർശം നടത്തിയ ഇയാൾക്കെതിരെ റൂറൽ എസ്.പിക്ക് പരാതി നൽകുമെന്ന് സി.പി.എം അറിയിച്ചു.

'ഷാലു ഷാലുഷാലൂസ്' എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നാണ് കമന്റ് ഇട്ടിരിക്കുന്നത്.

ഇറാനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ഇസ്രായേൽ പണ്ടേ തെമ്മാടി രാഷ്ട്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. സാമാന്യമായ ഒരു മര്യദയും പാലിക്കാതെ പല നിലപാടുമായി മുന്നോട്ടു പോകുന്ന രാഷ്ട്രമാണ് ഇസ്രായേൽ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

യു.എസിന്റെ പിന്തുണയുള്ളതുകൊണ്ട് എന്തുമാവാം എന്ന ധിക്കാരപരമായ സമീപനമാണ് എല്ലാകാലത്തും ഇസ്രായേൽ സ്വീകരിച്ചിട്ടുള്ളത്. ഇറാനിൽ ഇസ്രായേൽ നടത്തിയ ആ​ക്രമണം ലോക സമാധാനത്തിന് തന്നെ ഭീഷണിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ അഭിപ്രായവുമായി ബന്ധപ്പെടുത്തിയാണ് കോഴിക്കോട് സ്വദേശി ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റിട്ടത്.

Tags:    
News Summary - Kozhikode native for obscene post against Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.