കുറവിലങ്ങാട്: നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ മിനിലോറി ഇടിച്ച് തമിഴ്നാട് സ്വദേശികളായ രണ്ടുപേർ മരിച്ചു. മിനിലോറി ഡ്രൈവറുടെ നില അതിഗുരുതരം. മിനിലോറിയിൽ സഞ്ചരിച്ച തിരുെനൽവേലി നോർത്ത് പനമടയിൽ ശങ്കരൻകോവിലിൽ പാണ്ടിത്തേവരുടെ മകൻ മുത്തയ്യ (50), ദിണ്ഡിഗൽ ശ്രീരാംപുരം സേത്തിയപടിയിൽ സൗത്ത് തോട്ടത്തിൽ ദിനേഷ്കുമാർ (26) എന്നിവരാണ് മരിച്ചത്.
മിനിലോറി ൈഡ്രവർ ദിണ്ഡിഗൽ ശ്രീരാംപുരം സേത്തിയപടിയിൽ ഗുരുസ്വാമിയുടെ മകൻ സെന്തിൽകുമാറിനെ (32) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ച മൂന്നരയോടെ കോഴ ജങ്ഷന് സമീപം ഉഴവൂർ േബ്ലാക്ക് പഞ്ചായത്ത് ഓഫിസിന് മുന്നിലായിരുന്നു അപകടം.
പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന തടിലോറി എം.സി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. കോട്ടയത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് വരുകയായിരുന്ന മിനിലോറി ഇതിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മിനിലോറിയുണ്ടായിരുന്നവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പറയുന്നു.
കുറവിലങ്ങാട് പൊലീസും നാട്ടുകാരും ലോറി വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. ൈഡ്രവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.