??????? ????????

കൊട്ടക്കാമ്പൂർ ഭൂമി: ജോയ്സ് ജോർജ് എം.പിക്ക് വീണ്ടും നോട്ടീസ്

ദേവികുളം: കൊട്ടക്കാമ്പൂർ ഭൂമി സംബന്ധിച്ച് ഇടത് എം.പി ജോയ്സ് ജോർജിന് വീണ്ടും ദേവികുളം സബ് കലക്ടറുടെ നോട്ടീസ്. മാർച്ച് ഏഴിന് ഭൂരേഖകളുമായി ഹാജരാകണമെന്ന് സബ് കലക്ടർ രേണു രാജ് പുറപ്പെടുവിച്ച നോട്ടീസിൽ ആവശ്യപ്പെടുന്നു.

ഭൂമി സംബന്ധിച്ച രേഖകൾ കൃത്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജോയ്സിന്‍റെ കൈവശമുള്ള ഭൂമിയുടെ പട്ടയം ഒരു വർഷം മുമ്പ് സബ് കലക്ടർ റദ്ദാക്കിയിരുന്നു. എന്നാൽ, പുനഃപരിശോധന ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമീഷണർക്ക് ജോയ്സ് ജോർജ് പരാതിയിലാണ് നടപടി.

ഭൂമിയുടെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിലായിരുന്നു ദേവികുളം മുൻ സബ് കലക്ടർ പ്രേം കുമാർ പട്ടയം റദ്ദാക്കിയത്. എന്നാൽ, പട്ടയം റദ്ദാക്കിയപ്പോൾ വേണ്ട നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജോയ്സ് ജോർജ് കലക്ടർക്ക് പരാതി നൽകിയിരുന്നു.

പരാതി പരിഗണിച്ച കലക്ടർ, സബ് കലക്ടറുടെ നടപടി റദ്ദാക്കാതെ പുനഃപരിശോധിക്കാൻ ഉത്തരവിട്ടു. ഇതേ തുടർന്ന് ലാൻഡ് റവന്യൂ കമീഷണർക്ക് ജോയ്സ് പരാതി നൽകി. ജോയ്സിന്‍റെ പരാതി ഒരിക്കൽ കൂടി പരിശോധിക്കാൻ ദേവികുളം കലക്ടർ സബ് കലക്ടർക്ക് നിർദേശം നൽകുകയായിരുന്നു.

Tags:    
News Summary - Kottamaboor Land Case Joice George MP -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.