Posted On
date_range Updated On
date_range കൂടത്തായി കൊലപാതകം: സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ശിപാർശ
തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ശിപാർശ. അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണനെ പ്രോസിക്യുട്ടറാക്കാനാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സർക്കാറിനോട് ശിപാർശ ചെയ്തത്.
പെരുമ്പാവൂരിലെ നിയമവിദ്യാർഥിയായ ജിഷയെ വധിച്ച കേസിൽ സ്പെഷ്യൽ േപ്രാസിക്യൂട്ടറായിരുന്നു എൻ.കെ. ഉണ്ണികൃഷ്ണൻ.
കൂടത്തായി പൊന്നാമറ്റം വീട്ടിലെ ആറ് പേരെ സയനൈഡ് നൽകി കൊന്നതായാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.