Posted On
date_range Updated On
date_range കോന്നിയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നില്ല; ഉണ്ണിത്താൻ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ കോന്നിയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിച്ച ില്ലെന്ന് എം.പി രാജ്മോഹൻ ഉണ്ണിത്താൻ. തെരഞ്ഞെടുപ്പിൽ ചില നേതാക്കള്‍ നല്‍കിയത് തെറ്റായ സന്ദേശമാണ്. വട്ടിയൂർ ക്കാവ്, കോന്നി മണ്ഡലങ്ങൾ കൈവിട്ടതിന് പിന്നിൽ എത്ര ഉന്നതനായാലും പാര്‍ട്ടി അന്വേഷിച്ച് നടപടി എടുക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഉത്തരം താങ്ങുന്ന പല്ലികളെപ്പോലെയാണ് ചില നേതാക്കളെന്നും അവരുള്ളതുകൊണ്ടാണ് പാര്‍ട്ടി നിലനില്‍ക്കുന്നതെന്ന വിചാരം തെറ്റാണെന്നും ഉണ്ണിത്താന്‍ വിമർശിച്ചു.
പ്രചാരണത്തില്‍ വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർഥി മോഹന്‍കുമാറിന്‍റെ ഗുണങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ലെന്ന് ശശി തരൂർ എം.പിയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.